Kerala, News

അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം;കൊലപാതകം നടത്തിയത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക്;ദുരൂഹതകൾ തള്ളി പൊലീസ്

keralanews incident of man killed in ambalavayal ayiramkolli murder committed by girls alone

വയനാട്: അമ്പലവയൽ ആയിരം കൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ സംഭവത്തില്‍ ദുരൂഹതകൾ തള്ളി പൊലീസ്.നിലവില്‍ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും അല്ലാതെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.പെണ്‍കുട്ടികള്‍ക്ക് മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നും തന്റെ സഹോദരനും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറാണ് കൊലപാതകം നടത്തിയതെന്നും കഴിഞ്ഞ ദിവസം മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കൊലപാതകത്തിന് ശേഷം ഭയന്ന പെണ്‍കുട്ടികള്‍ പിതാവിനെ വിളിച്ചതിന്റെ ഫോണ്‍ കോള്‍ രേഖകളും ശേഖരിച്ചതായും പൊലീസ് പറയുന്നു.ഉമ്മയെ കടന്നു പിടിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ കോടാലികൊണ്ട് അടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിക്കുന്നതിനായി കത്തി ഉപയോഗിച്ച്‌ കാല്‍ വെട്ടിമാറ്റുകയും സ്കൂള്‍ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ മൊഴിയില്‍ പറയുന്നു. ബാക്കി ശരീരം പൊട്ടകിണറ്റില്‍ തള്ളിയ ശേഷം പിതാവിനെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.സംഭവ ദിവസം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഈ മൊഴിയെ പരിഗണിച്ച്‌ അന്വേഷണ സംഘം പറയുന്നു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും പെണ്‍കുട്ടികള്‍ക്ക് മുഹമ്മദിനോടുണ്ടായിരുന്നു. മൃതദേഹം ഒളിപ്പിക്കാന്‍ പെണ്‍കുട്ടികളുടെ മാതാവ് സഹായിച്ചിരുന്നു.

Previous ArticleNext Article