Kerala

യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച സംഭവം;കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച ഭാ​ഗ്യ​ല​ക്ഷ്മി​യും സു​ഹൃ​ത്തു​ക്ക​ളും ഒളിവില്‍; നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാമെന്ന് പൊലീസ്

keralanews incident of beating youtuber vijay p nair bhagyalakshmi and friends hiding after court rejected anticipatory bail

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ കോടതി ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍.മൂവ്വരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നുവെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.തിരുവനന്തപുരം ജില്ലാ കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.പൊലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പൊലീസിന് അറസ്റ്റ്, റിമാന്‍ഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. ഭവനഭേദനം, മോഷണം എന്നി വകുപ്പുകള്‍ ചുമത്തിയാണ് തമ്ബാനൂര്‍ പൊലീസ് മൂന്ന് പേര്‍‌ക്കും എതിരെ കേസെടുത്തിരിക്കുന്നത്.മൂന്നു പേര്‍ക്കും എതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല, ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്‌തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിക്കുണ്ടെന്നും അതില്‍ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു. സെ‌പ്‌തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്.

Previous ArticleNext Article