Kerala, News

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം;അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും;ഡിഎൻഎ പരിശോധന നടത്തും

keralanews Incident of adoption of child without knowledge of mother baby will be brought to kerala soon d n a test will be done

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ കുഞ്ഞിനെ ഉടൻ കേരളത്തിലെത്തിക്കും.സിഡബ്ല്യൂസി ശിശുക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് കൈമാറി.കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിയ്‌ക്കുമെന്നാണ് വിവരം. കേരളത്തിലെത്തിച്ച് ഡിഎൻഎ പരിശോധന നടത്തും. നിലവിൽ ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ് കഴിയുന്നത്. പോലീസ് സംരക്ഷണത്തിലാവും കുഞ്ഞിനെ ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിയ്‌ക്കുക.ഇന്നലെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സിഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്‌ക്ക് കൈമാറിയത്. അതേസമയം തന്റെ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ഏഴ് ദിവസം പിന്നിടുകയാണ്. നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്.കുഞ്ഞിനെ തിരികെ കിട്ടുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

Previous ArticleNext Article