Kerala, News

500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം;കളമശ്ശേരിയിലെ സ്ഥാപനം അൻപതോളം ഹോട്ടലുകളില്‍ വിതരണം നടത്തിയതായി രേഖകൾ

keralanews incident of 500kg stale meet seized records show that the firm in kalamassery distributed it to around fifty hotels

കൊച്ചി: 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ കളമശ്ശേരി കൈപ്പടമുകളിലെ  സ്ഥാപനത്തിൽ നിന്ന് 50ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി വിതരണം ചെയ്തിരുന്നതായി കണ്ടെത്തി.എറണാകുളത്തെ നിരവധി ഹോട്ടലുകളിലേക്കാണ് ഇറച്ചി വിതരണം ചെയ്തിരുന്നത്. ഇതെല്ലാം കാലപ്പഴക്കം വന്ന ഇറച്ചികളായിരുന്നു.നേരത്തെ പഴകിയ ഇറച്ചി പിടികൂടിയതിന് കേസെടുത്തതിനെ തുടർന്ന് സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിന്നും ബിൽ ബുക്കുകൾ കണ്ടെത്തിയപ്പോഴാണ് വിവരം പുറത്തുവന്നത്. കളമശേരി പോലീസ് സ്ഥാപനത്തിൽ പരിശോധന തുടരുകയാണ്.അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള ഹോട്ടലുകളാണ് ഭൂരിഭാഗവും. ഹൈദരാബാദിലുള്ള കോഴിയിറച്ചി വിൽപ്പനക്കാരിൽ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഇറച്ചി വാങ്ങിയിരുന്നത്. കാലാവധി കഴിഞ്ഞ മാംസം ട്രെയിൻ വഴി കേരളത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറും. അതിനാൽ ഇറച്ചി യുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടകവീട്ടില്‍നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന കോഴിയിറച്ചിയാണ് പിടികൂടിയത്. മലിനജനം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

Previous ArticleNext Article