India, News

രാജ്യവ്യാപക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ പൗരത്വ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന

keralanews in the case of nation wide protest continuing citizenship amendment notification may delay

ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം  തുടരുന്ന സാഹചര്യത്തിൽ നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനം ഇറങ്ങുന്നത് വൈകുമെന്ന് സൂചന. നിലവില്‍ പൗരത്വ നിയമം കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ ജനവരി 28-നാണു കോടതി പരിഗണിക്കുക. കോടതി എന്ത് തീരുമാനം എടുക്കും എന്ന് നോക്കിയ ശേഷം മുന്നോട്ടു നീങ്ങാം എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. 12 ദിവസത്തോളമായിട്ടും ഇതുവരെ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിയമഭേദഗതിക്കെതിരെ ഉയരുന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് ഇത്.പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികയ്ക്കുമെതിരെ പ്രതിഷേധം പടരുന്ന പശ്ചാത്തലത്തില്‍ പൗരത്വനിയമ ഭേദഗതിക്ക് തുടര്‍ച്ചയായി ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുന്നത് വൈകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.പൗരത്വനിയമത്തെയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.

Previous ArticleNext Article