കണ്ണൂർ:മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. അറുപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും ചികില്‍സതേടി.ഏകദേശം 500 ല്‍ ഏറെ പേര്‍ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതില്‍ 60 പേര്‍ക്കാണ് ശാരീരിക ബുദ്ധമുട്ടുകൾ അനുഭവപ്പെട്ടത്.പനിയും ഛര്‍ദിയും, വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകളുമായാണ് ഇവർ ചികിത്സ തേടിയത്. മലപ്പട്ടത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമായി ഇവർ ചികിത്സ തേടി. വിവാഹ വീട്ടിൽ അധികൃതർ പരിശോധന നടത്തുന്നുണ്ട്. വിവാഹത്തിന്റെ തലേ ദിവസമായ ശനിയാഴ്ച ചോറും ചിക്കനുമാണ് അതിഥികള്‍ കഴിച്ചിരുന്നത്. ഞായറാഴ്ച മുതല്‍ ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടുതുടങ്ങുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.