India, News

ബ്ലാക്ക്, വൈറ്റ് ഫം​ഗസുകള്‍ക്ക് പുറമെ രാജ്യത്ത് ആശങ്കയായി യെല്ലോ ഫം​ഗസും

keralanews In addition to black and white fungus yellow fungus also found in the country

ന്യൂഡല്‍ഹി: ബ്ലാക്ക്, വൈറ്റ് ഫംഗസ് (Fungus) ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചതായായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (Yellow Fungus) ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസിയാബാദിലെ ബ്രിജ്പാല്‍ ത്യാഗി ഇഎന്‍ടി ആശുപത്രിയില്‍ ചികിത്സിയിലുള്ള വ്യക്തിക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കടുത്ത ക്ഷീണം, ശരീര ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കണ്ണ് കുഴിയുക,അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക തുടങ്ങിയവയും യെല്ലോ ഫംഗസ് ബാധയുടെ ലക്ഷണങ്ങളാണ്.ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ശരീരത്തിലെ ആന്തരിക അവയവങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.

Previous ArticleNext Article