നെടുമ്പാശ്ശേരി:താൻ മുസ്ലീമാണെന്നും തനിക്ക് ഭർത്താവിന്റെ ഒപ്പം പോകണമെന്നും ഹാദിയ.സുപ്രീം കോടതിയിൽ ഹാജരാക്കാൻ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഹാദിയ തന്റെ നിലപാട് മാധ്യമങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്.താൻ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ട്ടപ്രകാരമാണെന്നും തനിക്ക് നീട്ടി കിട്ടണമെന്നും ഹാദിയ വിളിച്ചു പറയുന്നുണ്ടായിരുന്നു.കനത്ത സുരക്ഷയിലാണ് ഹാദിയയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്.എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുവാൻ ഹാദിയയെ അനുവദിച്ചിരുന്നില്ല.വിമാനത്താവളത്തിൽ എത്തിയപ്പോൾ പോലീസ് വിലക്ക് മറികടന്നാണ് ഹാദിയ മാധ്യമങ്ങളോട് സംസാരിച്ചത്.ഇന്ന് രാത്രി പത്തരയോടെ ഡല്ഹിയിലെത്തുന്ന ഹാദിയയും കുടുംബവും ഡൽഹി കേരളാ ഹൗസിലാണ് തങ്ങുക.കേരളഹൗസിൽ നാലുമുറികളാണ് ഹാദിയയ്ക്കും ഒപ്പമുള്ള പോലീസുകാർക്കുമായി അനുവദിച്ചിട്ടുള്ളത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിക്കാണ് ഹാദിയയെ സുപ്രീം കോടതിയിൽ ഹാജരാക്കുക.