Kerala

തമിഴ്‌നാട്ടിൽ നിന്നുള്ള പായ്ക്കറ്റ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തി

keralanews hydrogen peroxide content found in packet milk from tamilnadu

പാലക്കാട്:തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തി.ക്ഷീര വികസന വകുപ്പിന്റെ മീനാക്ഷിപുരത്തെ സ്ഥിരം പാൽ പരിശോധനാകേന്ദ്രത്തിൽ ചൊവ്വാഴ്ച വൈകുന്നേരം എത്തിയ പാൽവണ്ടിയിലെ കവറുകളിലാണ് ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശം കണ്ടെത്തിയത്. ഇതിൽ മലബാർ മിൽക്ക് എന്ന പേരിലുള്ളതായിരുന്നു കവറുകൾ.മുറിവുകൾ ക്‌ളീൻ ചെയ്യാനും മൗത് വാഷിന്റെ ഘടകമായും ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.ഇത് പാലിൽ ചേർക്കാൻ അനുവാദമില്ലാത്ത രാസപദാർത്ഥമാണ്.ടോൺഡ് മിൽക്ക്,ഡബിൾ ടോൺഡ് മിൽക്ക് എന്നിവയുടെ പായ്ക്കറ്റുകളിലാണ് ഹൈഡ്രജൻ പെറോക്‌സൈഡിന്റെ അംശമുള്ളതായി പരിശോധനയിൽ തെളിഞ്ഞത്.ഇതുകൂടാതെ കൗമിൽക്,ഫുൾ ക്രീം മിൽക്ക് എന്നിവയുടെ പായ്‌ക്കറ്റുകളും ലോറിയിൽ ഉണ്ടായിരുന്നെങ്കിലും അവയിൽ ഇത് കണ്ടെത്തിയിരുന്നില്ല.ഡിണ്ടിക്കൽ എ.ആർ ഡയറി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് വണ്ടി എത്തിയിരുന്നതെന്നു അധികൃതർ പറഞ്ഞു.പരിശോധനയെ തുടർന്ന് പാലും വണ്ടിയും ഭക്ഷ്യസുരക്ഷാ വകുപ്പിനെ ഏൽപ്പിച്ചു.വണ്ടി കേരളത്തിനകത്തേക്ക് കടത്തി വിടാതെ തിരിച്ചയക്കുമെന്നു അധികൃതർ അറിയിച്ചു.

Previous ArticleNext Article