പത്തനംതിട്ട:പത്തനംതിട്ട ഇലന്തൂരിൽ നരബലിയുടെ പേരിൽ ലോട്ടറി വിൽപ്പനക്കാരായ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ലോട്ടറി വില്‍പ്പന തൊഴിലാളികളും നിര്‍ധനരുമായ സ്ത്രീകള്‍ക്ക് വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് പെരുമ്പാവൂരുകാരനായ ഷാഫി തിരുവല്ലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.നീലച്ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ നൽകാമെന്നാണ് ഇവരോട് പറഞ്ഞത്.തൃശൂർ വടക്കഞ്ചേരി സ്വദേശിനി റോസ്ലി കാലടിയിൽ ലോട്ടറി കച്ചവടം നടത്തി വരവെയാണ് മനുഷ്യബലിയുടെ ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്. പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്ലിയോട് കട്ടിലിൽ കെട്ടിയിട്ടത് പോലെ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് തലയ്‌ക്ക് അടിച്ചു.പിന്നീട് ലൈലയാണ് ആദ്യം ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയത്. കഴുത്തറത്ത് രഹസ്യഭാഗത്ത് കത്തി കുത്തി കയറ്റി രക്തം പുറത്തേക്ക് ചീറ്റിക്കുകയായിരുന്നു. തുടർന്ന് ഈ രക്തം ശേഖരിച്ച് ദമ്പതികളുടെ വീടിന് ചുറ്റും തളിക്കുകയായുരുന്നുവെന്നാണ് പോലീസ് പറയുന്നത്.റോസ്‌ലിയെയാണ് ഷാഫി ആദ്യം തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ഇവരെ നരബലി നടത്തിയ ശേഷം പൂജ വിജയിച്ചില്ലെന്ന് പറഞ്ഞ് ഭഗവല്‍സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചു. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ട് പേരോടും നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നു. 49കാരിയായ റോസ്‌ലി തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായിരുന്നു. ആറ് വര്‍ഷമായി സജി എന്നയാള്‍ക്കൊപ്പം കാലടിക്കടുത്ത് മറ്റൂരിലായിരുന്നു താമസം. യുപിയില്‍ അധ്യാപികയായ മകള്‍ക്ക് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതിനെ തുടര്‍ന്ന് സജിയോട് വിവരം തിരക്കിയപ്പോള്‍ കാണാനില്ലെന്നായിരുന്നു മറുപടി. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ മകള്‍, ഓഗസ്റ്റ് 17 ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.