വെള്ളരിക്കുണ്ട്:ബളാല്‍ പഞ്ചായത്തിലെ പുല്ലൊടി പാടി റോഡിലേക്ക് കൂറ്റൻ പാറ അടർന്നു വീണു.ഈ റോഡിലൂടെ സ്വകാര്യ ബസ് കടന്നുപായത്തിനു തൊട്ടു പിന്നാലെയാണ് പാറ ഉരുണ്ടു വീണത്.അതിനാൽ വാൻ ദുരിതമാണ് ഒഴിവായത്.ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. ടണ്‍ കണക്കിനു ഭാരമുള്ള കല്ല് വീണ് റോഡ് വിണ്ടുകീറി വലിയ ഗര്‍ത്തമായി മാറിയിരിക്കുകയാണ്.കല്ല് റോഡില്‍ നിന്നും താഴേക്ക് ഉരുണ്ടുപോയിരുന്നെങ്കില്‍ താഴെയുള്ള സിവി കോളനിയിലെ ഇരുപതോളം വീടുകളില്‍ പതിച്ച് വന്‍ അപകടം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ സ്ഥലത്തെത്തി കോളനിയിലെ മുഴുവന്‍ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു.ഉരുണ്ടുവീണ കല്ലിനോടു ചേര്‍ന്ന മറ്റൊരു കല്ലും ഇളകി നില്‍ക്കുന്നതിനാലാണു വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയത്. യന്ത്രമുപയോഗിച്ചു കല്ല് പൊട്ടിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.