
ചക്കരക്കൽ:ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്.റോഡിൽ വീണ ഇവരുടെ ദേഹത്ത് ബസിന്റെ പിന്നിലെ ടയർ കയറുകയായിരുന്നു. ഇന്നലെ രാവിലെ 10നു തന്നട ഹാജിമുക്കിലാണ് ദാരുണമായ അപകടം.ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്.മക്കൾ: ദിനേശൻ (ഓട്ടോഡ്രൈവർ), ദീപ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). മരുമക്കൾ: ബേബി, മുരളീധരൻ.