Kerala

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു

keralanews housewife committed suicide

ആലപ്പുഴ:ബ്ലേഡ്  മാഫിയയുടെ ഭീഷണിയെ തുടർന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു.കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണി(48) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.സ്ഥലത്തെ ബ്ലേഡ് പലിശക്കാരിൽ നിന്നും മകളുടെ വിവാഹാവശ്യങ്ങൾക്കായി രാധാമണി ഒരു ലക്ഷം  രൂപ വായ്പ്പയെടുത്തിരുന്നു.ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നു.ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാർ തയ്യാറായില്ല.ഇതേ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെയും പെൺമക്കളുടെയും മുൻപിൽ വെച്ച് അപമാനിച്ചതോടെ രാധാമണി മുറിയിൽ കയറി വാതിലടച്ചു.തുടർന്ന് തൂങ്ങി മരിക്കുകയും ചെയ്തു.സംഭവത്തിൽ പുതിയവിള സ്വദേശി ജയ,ഇവരുടെ സഹോദരി എന്നിവർക്കെതിരെ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Previous ArticleNext Article