Kerala

മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ

keralanews housewife arrested with ganja in malappuram

മലപ്പുറം:മലപ്പുറത്ത് കഞ്ചാവുമായി വീട്ടമ്മ പിടിയിൽ.കൊല്ലം അഞ്ചൽ സ്വദേശിനി താളിക്കല്ലിൽ ജുബൈരിയയെയാണ്(50) 1.7 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി  എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും പിടികൂടിയത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.തേനിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.ജുബൈരിയയെയും മകൻ സുല്ഫിക്കറിനെയും 2012 ലും കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരുടെ ഭർത്താവു റാഫിയും കഞ്ചാവ് കേസിലെ പ്രതിയാണ്.നിലവിൽ ഇയാൾ ജയിലിൽ കഴിയുകയാണെന്നും പോലീസ് അറിയിച്ചു.

Previous ArticleNext Article