കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ക്കും പാചക വാതകത്തിനും വില കയറിയതോടെ ഹോട്ടലുടമകള്‍ ഭക്ഷണത്തിന് വില കൂട്ടാനൊരുങ്ങുന്നു. പാചകവാതക സിലിന്‍ഡറിനുമാത്രം രണ്ടുമാസംകൊണ്ട് 300 രൂപ കൂടി 1400 രൂപയിലെത്തി. അരിവില 30-34 നിലവാരത്തില്‍നിന്ന് 40-ന് മുകളിലേക്ക് കുതിച്ചു. പഞ്ചസാരവില 33-ല്‍നിന്ന് പെട്ടെന്നാണ് 45 എത്തി. ദിവസം 6000 രൂപ കച്ചവടമുള്ള കടക്കാര്‍ വരെ 20 ലക്ഷത്തിന്റെ പരിധിയിലെത്തും. ഈ സാഹചര്യത്തില്‍ പിടിച്ച് നില്‍ക്കാന്‍ വിലകൂട്ടാതെ നിര്‍വാഹമില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജന. സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.
നോട്ടുനിരോധനത്തോടെ മന്ദഗതിയിലായ ഹോട്ടൽ കച്ചവടം വിലയും കുടി വർധിപ്പിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായേക്കുമെന്നു ഹോട്ടൽ ഉടമകൾ ഭയപ്പെടുന്നു. ഇതിനു പരിഹാരമായി ന്യായവിലയ്ക്ക് ഹോട്ടലുകള്‍ക്ക് പച്ചക്കറിയും മറ്റും ലഭ്യമാക്കിയാല്‍ ആശ്വാസമാകുമെന്നും ഹോട്ടലുടമകള്‍ പറയുന്നു.