കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിൽ ഭക്ഷ്യ നിർമാണ യൂണിറ്റിന്റെ ഭാഗമായി ഹൈടെക്ക് ജയിൽ കഫ്റ്റീരിയ നിർമിക്കുന്നു.ജയിൽ പരിസരത്താണ് കഫ്റ്റീരിയ നിർമിക്കുക.ഏകദേശം ഒന്നരക്കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്.സെൻട്രൽ ജയിലിനു എതിർവശത്തുള്ള ഒന്നരയേക്കർ സ്ഥലത്താണ് കഫ്റ്റീരിയ നിർമിക്കുക.രണ്ടു നിലയിൽ നിർമിക്കുന്ന കഫ്റ്റീരിയയിൽ എയർ കണ്ടീഷൻ ചെയ്ത ഹാളും ഉണ്ടാകും.ജയിലിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ബിരിയാണിക്കും മറ്റു വിഭവങ്ങൾക്കും പുറമെ ചോറുൾപ്പെടെയുള്ള മറ്റ് വിഭവങ്ങളും കഫ്റ്റീരിയയിലൂടെ ലഭ്യമാക്കും.കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് പക്ഷം കഴിക്കാൻ ചെറിയ കൂടാരങ്ങൾ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും.ആധുനിക രീതിയിലുള്ള കഫ്റ്റീരിയ ആണെങ്കിലും മിതമായ വിലയായിരിക്കും ഈടാക്കുക.ചപ്പാത്തിക്ക് രണ്ടുരൂപ, ബിരിയാണി 60 രൂപ,കുപ്പിവെള്ളത്തിന് 10 രൂപ എന്നിങ്ങനെയാണ് ഈടാക്കുക. കഫ്റ്റീരിയ വഴി ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.നിർമിതി കേന്ദ്രയ്ക്കാണ് കഫ്റ്റീരിയുടെ നിർമാണ ചുമതല.നിർമാണ ചിലവിന്റെ ഒന്നാം ഗഡുവായ 90 ലക്ഷം രൂപ നിർമിതി കേന്ദ്രയ്ക് കൈമാറി.കഫ്റ്റീരിയക്ക് പുറമെ സംസ്ഥാനത്തെ മൂന്നു ജയിലുകളോടനുബന്ധിച്ച് ഐഒസി പെട്രോൾ പമ്പുകളും തുടങ്ങാൻ തീരുമാനമായിട്ടുണ്ട്.കണ്ണൂർ ഉൾപ്പെടെയുള്ള മൂന്നു ജയിലുകളിൽ ഇതിനായുള്ള സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.എന്നാൽ വിലയിൽ വ്യത്യാസമുണ്ടാകില്ല.