Kerala, News

ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ ചോർന്നിട്ടില്ല;ചോർന്നത് വിദ്യാർഥികൾ തയ്യാറാക്കിയ ചോദ്യാവലിയെന്ന് റിപ്പോർട്ട്

keralanews higher secondary physics question paper did not leaked

തിരുവനന്തപുരം:ഹയർസെക്കണ്ടറി ഫിസിക്സ് ചോദ്യപേപ്പർ വാട്സാപ്പ് വഴി ചോർന്നെന്ന റിപ്പോർട് തെറ്റാണെന്ന് കണ്ടെത്തി.ഇത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.മതിലകം സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ചോദ്യാവലിയാണ് ചോർന്ന ചോദ്യപേപ്പറെന്ന പേരിൽ വാട്സ്ആപ്പിൽ പ്രചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ഈമാസം 21നു നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപിലൂടെ പ്രചരിച്ചുവെന്നതായിരുന്നു അന്വേഷണത്തിന് ആധാരം.ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ൈസബര്‍സെല്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.തൃശൂര്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പഠനത്തിെന്‍റ ഭാഗമായി തയാറാക്കിയ ചോദ്യാവലിയാണ് വാട്സ്‌ആപ് വഴി പ്രചരിച്ചത്. ആദ്യം 40 ചോദ്യങ്ങള്‍ എഴുതി തയാറാക്കിയ വിദ്യാര്‍ഥികള്‍ അധ്യാപരുടെ സഹായത്തോടെ പ്രധാനപ്പെട്ട 26 ചോദ്യങ്ങളാക്കി പിന്നീടതിനെ പരിഷ്കരിക്കുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാട്സ്ആപ് ഗ്രൂപ്പുകള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും മൊഴിയെടുത്ത സംഘം ശാസ്ത്രീയ പരിശോധനയും കൈയക്ഷര പരിശോധനയുമുള്‍പ്പെടെ നടത്തിയശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

Previous ArticleNext Article