തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് വിജയ ശതമാനം. 4,32,436 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 77 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന വിജയശതമാനം എറണാകുളം ജില്ലയിലും ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയ്‌ക്കുമാണ്.സയൻസ് വിഭാഗത്തിൽ 87.31%, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 71.93%, കൊമേഴ്‌സ് വിഭാഗത്തിൽ 82.75% എന്നിങ്ങനെയാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിജയശതമാനം കുറവാണ്.സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീതയി മെയ് 29.ജൂൺ 21 മുതൽ സേ പരീക്ഷകൾ ആരംഭിക്കും.ഫലം അറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക :www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.