തലശ്ശേരി : വൻ പരിസ്ഥിതി നാശത്തിനു കളമൊരുക്കുന്ന അതിവേഗ റെയിൽപാത പദ്ധതി പുനഃപരിശോധിക്കണമെന്ന് അതിവേഗ റെയിൽവേ പ്രതിരോധ കർമസമിതി. പദ്ധതി നടപ്പാക്കുന്നതിന് ഏതാണ്ട് 1500ലേറെ വീടുകൾ പൊളിച്ചു നീക്കേണ്ടി വരുമെന്ന് കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് 60,000പരം കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി വീടും കിടപ്പാടവും നഷ്ട്ടപ്പെടുന്നത് . അതിവേഗ റെയിൽപാത വെറും 5 ശതമാനത്തിൽ താഴെയുള്ള അതിസമ്പന്നർക്ക് വേണ്ടി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. പദ്ധതിക്ക് 50 ശതമാനം പേരുടെപോലും പിൻബലം ഇല്ലെന്നിരിക്കെ ആരുടെ താല്പര്യത്തിനാണ് കോടികൾ ചിലവഴിച്ച ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതി നടപ്പാക്കാൻ താല്പര്യപ്പെടുന്നതെന്നു വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കർമ്മസമിതി ചൂണ്ടിക്കാട്ടി.