കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി തിങ്കളാഴ്ച്ച വിധി പറയും.ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി പൂർത്തിയാക്കിയിരുന്നു.കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിയായതിനാൽ ദിലീപിന് ജാമ്യം നല്കരുതെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.എന്നാൽ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.