കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് താമസമെന്നും പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുക്കുന്നത്. 250 പേര്‍ക്ക് ഇന്നലെ തന്നെ നിയമന ഉത്തരവ് നല്‍കിയെന്ന് കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചു.എന്നാൽ പിരിച്ചുവിടപ്പെട്ട എം പാനൽ നൽകിയ ഹർജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.പിഎസ്‌സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ വൈകുന്നതിന്റെ പേരിൽ ഹൈക്കോടതി ഇന്നലെ കെഎസ്ആർടിസിയെ രൂക്ഷമായി വിമർശിച്ചിരുന്നു.അതേസമയം താല്‍ക്കാലിക ജീവനക്കാരുടെ കൂട്ട പിരിച്ചുവിടലിന് പിന്നാലെ 980 സര്‍വ്വീസുകള്‍ മുടങ്ങി. 10 മണി വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം മേഖലയില്‍ 367, എറണാകുളം- 403, കോഴിക്കോട്- 210 എന്നിങ്ങനെയാണ് കണക്ക്. പ്രതിസന്ധി പരിഹരിക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധികജോലിക്ക് അധികവേതനം നല്‍കുമെന്നും എംഡി അറിയിച്ചു.