തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ സംസ്ഥാനത്തിനുണ്ടായ 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്എസ് നേതാക്കളില്‍ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദേശം.ഒപ്പം ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ടിപി സെന്‍കുമാർ, കെപി ശശികല പിഎസ് ശ്രീധരന്‍പിള്ള,കെഎസ് രാധാകൃഷ്ണൻ,ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരടക്കമുള്ള ബിജെപി, ശബരിമല കര്‍മ്മസമിതി നേതാക്കളെ പ്രതികളാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.