Kerala, News

‘കേസെടുക്കാത്തത് കഴിവുകേടായി കാണരുത്’:ശബരിമലയിലെ പോലീസ് നടപടികളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

keralanews high court criticises the police action in sabarimala

കൊച്ചി:ശബരിമലയിലെ പോലീസ് നടപടികളിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം.ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ജഡ്‌ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ഇക്കാര്യത്തില്‍ പൊലീസിനെതിരെ സ്വമേധയാ കേസെടുക്കാതിരുന്നത് ജഡ‌്‌ജി നിര്‍ദ്ദേശിച്ചത് കൊണ്ടാണ്. അത് കോടതിയുടെ കഴിവ് കേടായി കരുതരുത്. നാമജപം നടത്തുന്നവരെ അറസ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തര്‍ വിളിക്കുന്നത്,അതെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. എന്നാല്‍ ശബരിമലയില്‍ സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.സന്ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ തടയുന്നതിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കും. ശബരിമലയിലെത്താന്‍ ഒരു യുവതിയെയും നിര്‍ബന്ധിക്കില്ലെന്നും എ.ജി വ്യക്തമാക്കി. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജിയുടെ വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വായിച്ചു.

Previous ArticleNext Article