Kerala, News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചു

keralanews high court banned using flex board for election campaign

കൊച്ചി: വരുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ച്‌ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ശ്യാം കുമാർ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിറക്കിയത്.ഈ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും, യാതൊരു തരത്തിലും നശിക്കാന്‍ സാധ്യതയില്ലാത്ത ഫ്‌ളെക്‌സുകള്‍ ബോര്‍ഡുകൾ പരിസ്ഥിതിതിക്ക് ദോഷമുണ്ടാക്കുമെന്നും കോടതി ഇടപെട്ട് അടിയന്തിരമായി ഇതില്‍ പരിഹാരം കാണണം എന്നുമായിരുന്ന ശ്യാം കുമാറിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

Previous ArticleNext Article