Kerala, News

വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി

keralanews high court again criticises student politics

കൊച്ചി:വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. കോട്ടയം മാന്നാനം കെ.ഇ കോളേജിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച വിദ്യാർത്ഥികളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോടതി പോലീസിനോട് ആരാഞ്ഞു.സ്റ്റഡി ലീവായതിനാൽ വിദ്യാർഥികൾ കോളേജിൽ എത്താത്തതാണ് അറസ്റ്റ് വൈകാൻ കാരണമെന്നു പോലീസ് അറിയിച്ചു.എന്നാൽ പൊലീസിന് എന്ത് കൊണ്ട് വിദ്യാർത്ഥികളെ  വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്തുകൂടാ എന്ന്  ഹൈക്കോടതി ചോദിക്കുകയുണ്ടായി.പോലീസ് നൽകിയ മറുപടി തൃപ്തികരമല്ല.വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ഉചിതമായ ജാമ്യവ്യവസ്ഥയിൽ വിദ്യാർത്ഥികളെ ജാമ്യത്തിൽ വിടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ വിദ്യാർഥികൾ കോളേജിൽ ചെയ്യുന്നത് എന്തൊക്കെയാണെന്ന് രക്ഷിതാക്കൾ അറിയുമെന്നും കോടതി പറഞ്ഞു.കോളേജിൽ പഠനം തസ്സപ്പെടാതെ നോക്കണമെന്ന മുൻ ഉത്തരവ് പോലീസ് പാലിച്ചില്ലെന്ന് കാണിച്ച് പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഉത്തരവ് പാലിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തി എന്നും കോടതി കണ്ടെത്തി.പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്നും രാഷ്ട്രീയം കോളേജിന് പുറത്തു മതി എന്നും കോടതി ഓർമിപ്പിച്ചു.മാന്നാനം കെ.ഇ കോളേജിൽ 2014 ഇൽ ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നു.എന്നാൽ 2017 ഒക്ടോബർ നാലിന് ഉച്ചയ്ക്കാണ് എസ എഫ് ഐ പ്രവർത്തകരടക്കമുള്ളവരുടെ അറ്റെൻഡൻസ് കുറവ് വകവെച്ചുനൽകാൻ സർവകലാശാലയ്ക്ക് ശുപാർശ നൽകണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ ഖരാവോ ചെയ്തത്.ഇതിൽ കോളേജ് അധികൃതർ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു.എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലും വിദ്യാർഥികൾ ഖരാവോ തുടർന്ന്.ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.

Previous ArticleNext Article