Kerala, News

കണ്ണൂർ കക്കാട് നിന്നും ഹെറോയിൻ പിടികൂടി

keralanews heroine seized from kannur kakkad

കണ്ണൂർ:കണ്ണൂർ കക്കാട് നിന്നും എക്‌സൈസ് ഷാഡോ ടീം 52 പൊതി ഹെറോയിൻ പിടികൂടി.ഇന്നലെ കക്കാട് പുലിമുക്കിലായിരുന്നു സംഭവം.എക്‌സൈസ് സംഘത്തെ കണ്ട പ്രതി ഹെറോയിൻ പൊതികൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീം ജില്ലയിൽ നേരത്തെ മയക്കുമരുന്ന് കേസുകളിൽ പ്രതിയായിരുന്നവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതി മുബൈയിലേക്ക് ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരാൻ പോയിട്ടുണ്ടെന്നും ഹെറോയിൻ കൈവശമുണ്ടെന്നും മനസ്സിലാക്കിയാണ് എക്‌സൈസ് സംഘം പ്രതിയെ പിന്തുടർന്നത്.എക്‌സൈസ് സംഘത്തെ കണ്ടതോടെ ഇയാൾ പൊതി ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു.ഇയാളിൽ നിന്നും പിടികൂടിയ ഹെറോയിന് ഏകദേശം 52,000 രൂപ വിലവരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Previous ArticleNext Article