Business, India, News, Technology

പഴയ സ്കൂട്ടർ നൽകി പുത്തന്‍ ഇലക്‌ട്രിക്ക് ഹീറോ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം

keralanews hero with exchange offer exchange old scootter and get new hero electric scootter

മുംബൈ:വാഹനപ്രേമികൾക്ക് കിടിലന്‍ എക്സ്ചേഞ്ച് ഓഫറുമായ് ഹീറോ.പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ അവസരം.കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.
ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്ബനി കൂടുതല്‍ നല്‍കുകയും ചെയ്യും. പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറക്കാനായാണ് കമ്ബനിയുടെ പുതിയ നീക്കം.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്ബിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്. നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച്‌ വിളിച്ച്‌ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്.നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് വിപണിയിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍.

Previous ArticleNext Article