India, News

മുംബൈയിൽ കനത്ത മഴ;അഞ്ചുപേർ മരിച്ചു

keralanews heavy rain in mumbai five death reported

മഹാരാഷ്ട്ര: മുംബൈയില്‍ മഴയെ തുടര്‍ന്ന് കനത്ത നാശനഷ്ടം.അഞ്ചുപേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്.മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു. റെയില്‍,റോഡ് ഗതാഗതവും താറുമാറായിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറിയ നിലയിലാണ്. കനത്ത മഴയില്‍ ബഹുനില അപ്പാര്‍ട്ട് മെന്റ് സമുച്ചയത്തില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ മുകളിലേക്ക് മതില്‍ തകര്‍ന്നുവീണു. ആളപായമില്ലെങ്കിലും നിരവധി ആഡംബര വാഹനങ്ങള്‍ മണ്ണിനടിയില്‍ ആയി. പാര്‍ക്കിങ് ഏരിയയ്ക്ക് സമീപമുള്ള റോഡ് തകര്‍ന്നതോടെയാണ് സംഭവം തുടങ്ങിയത്. റോഡ് തകര്‍ന്ന് താഴ്ന്നതോടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ റോഡ് തര്‍ന്നുണ്ടായ കുഴിയിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം കാറുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. അപ്പാര്‍ട്ട്മെന്റിലെ ആളുകളെ കെട്ടിടം തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഒഴിപ്പിച്ചു.മഴ തുടരുന്നതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ മലബാര്‍ ഹില്‍, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര്‍ ടി.ടി, കബൂര്‍ഖന, കിംഗ് സര്‍ക്കിള്‍, സാന്റാക്രൂസ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത 12 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയറിയിച്ചു.

Previous ArticleNext Article