India, News

ചെന്നൈയിൽ കനത്ത മഴ തുടരുന്നു;സ്കൂളുകൾക്ക് ഇന്ന് അവധി

keralanews heavy rain in chennai leave for schools

ചെന്നൈ:ചെന്നൈയിൽ കനത്ത മഴ തുടരുന്നു.കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ചെന്നൈ നഗരം സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ അർധരാത്രി വരെ ചെന്നൈ നഗരത്തിൽ പെയ്തത് 153 സെന്റീമീറ്റർ മഴയാണ്.2015 ലെ പ്രളയത്തിന് ശേഷം ചെന്നൈയിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയാണിത്.കനത്ത മഴയെ തുടർന്ന്  സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.അണ്ണാ സർവകലാശാലയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.ഇന്ന് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കുറച്ചു ദിവസം മുൻപ് സംസ്ഥാനത്തിന്റെ തെക്കൻ തീരത്തെത്തിയ വടക്കുകിഴക്കൻ മൺസൂണാണ് കനത്ത മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.ഈ പ്രതിഭാസം രണ്ടുമൂന്നു ദിവസം കൂടി നീണ്ടുനിൽക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. അതേസമയം ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.പ്രളയ ബാധിത പ്രദേശത്ത് ആളുകളെ മാറ്റി പാർപ്പിക്കാൻ 115 താൽക്കാലിക കേന്ദ്രങ്ങൾ തുറന്നതായും അദ്ദേഹം പറഞ്ഞു.

Previous ArticleNext Article