Kerala, News

വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റും മഴയും; വ്യാപക നാശനഷ്ടം;വയനാട്ടില്‍ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു

keralanews heavy rain and wind in north kerala six year old girl died when tree fall on the top of the house

കോഴിക്കോട്:വടക്കന്‍ കേരളത്തില്‍ അതിശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം.കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. വയനാട് ജില്ലയിൽ വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചു.ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്.തവിഞ്ഞാലിലാണ് വീടിന് മുകളില്‍ മരം വീണ് ആറു വയസ്സുകാരി മരിച്ചത്. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു. കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Previous ArticleNext Article