International, News

യുഎയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പലയിടത്തും ഗതാഗതം താറുമാറായി;ജാഗ്രത നിർദേശം നൽകി

keralanews heavy rain and flood in uae traffic interrupted in many places

ദുബായ്:യുഎയിൽ കനത്ത മഴ തുടരുന്നു.ദിവസങ്ങളായി തുടരുന്ന മഴയിൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കം അനുഭവപ്പെട്ടു.പലയിടത്തും റോഡ് ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയാണ്.മോശം കാലവസ്ഥയെ തുടര്‍ന്ന് നഗരത്തിലെ ട്രാഫിക്ക് സിഗ്നലുകളും തകരാറിലായി.ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലാണ് മഴ കൂടുതലായി പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥാപനങ്ങളും നഗരത്തില്‍ അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിയും വലിയ പാറകള്‍ പതിച്ചും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.പല റോഡുകളും പൊലീസ് അടിച്ചിട്ടിരിക്കുകയാണ്. ഡ്രൈവര്‍മാര്‍ ജാഗ്രതയോടെ വേഗം കുറച്ച്‌ മാത്രമെ വാഹനം ഓടിക്കാന്‍ പാടുള്ളു എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

Previous ArticleNext Article