കണ്ണൂർ:പകൽ സമയത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു.ഇത് പ്രകാരം പകൽ ഷിഫ്റ്റിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുമണി വരെ ആയിരിക്കും.ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെ വിശ്രമസമയം ആയിരിക്കും.രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകിട്ടത്തെ ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്ന് തൊഴിലുടമകൾക്ക് ലേബർ ഓഫീസർ നിർദേശം നൽകി.ജോലിസ്ഥലത്ത് ആവശ്യമായ കുടിവെള്ളം അനുവദിക്കണമെന്നും കണ്ണൂർ ലേബർ ഓഫീസർ അറിയിച്ചു.
Kerala, News
ചൂട് ഉയരുന്നു;തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
Previous Articleഈ അധ്യയന വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷകൾ ഇന്നാരംഭിക്കും