India, Kerala, News

കളിയിക്കാവിള കൊലപാതക കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി;മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്

keralanews hearing in kaliyikkavila murder case completed verdict on the custody application of main accused today

തിരുവനന്തപുരം:കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു.നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതേസമയം, കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച്‌ പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നാണ് നവാസിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയിരുന്നു.ബംഗളൂരു പൊലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Previous ArticleNext Article