Kerala, News

സംസ്ഥാനത്ത് കോവിഡ് 19 മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി

keralanews health minister said will not dismiss the chance of death due to covid 19 in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി.അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു. കോവിഡ് നയന്‍റീന്‍ നേരിടുന്നതിനെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കെ കൈ ശൈലജ.സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ ആരോഗ്യ നില ഗുരുതരമാണ്. ഇറ്റലിയില്‍ നിന്നും വന്ന കോവിഡ് ബാധിതരുടെ അടുത്ത ബന്ധുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 12 പേരുടെ സാമ്ബിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവില്‍ സാമ്ബിള്‍ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരിശോധന ഫലം വേഗത്തിലാവും.

അതേസമയം പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന്റെയും രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെയും റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ടവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.രോഗ ബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാര്‍പ്പിലെ ക്ലിനിക് പൂട്ടിച്ചു.

Previous ArticleNext Article