Kerala, News

സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂർണ്ണ ലോക്ഡൗണ്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

keralanews health minister k k shailaja has said that a complete lockdown will be held in the state if necessary

തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. നിലവിൽ രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ ലോക്ക്ഡൗണിന് സമാന നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. സമ്പൂർണ്ണ ലോക്ക്ഡൗൺ ആവശ്യമെങ്കിൽ അപ്പോൾ പ്രഖ്യാപിക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വാക്‌സിന് വലിയ തോതില്‍ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്‌സിന്‍ കിട്ടിയുളളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.സംസ്ഥാനത്ത് കൊറോണയുടെ ആദ്യ തരംഗം വൈകിയാണ് എത്തിയത്. വാക്‌സിൻ കിട്ടാത്തത് വലിയ പ്രശ്നമാണ്. വാക്‌സിൻ കിട്ടിയാൽ രോഗം വരാത്ത 89 ശതമാനം ആളുകളെയും രക്ഷിക്കാനാകും. 1.5 കോടി വാക്‌സിൻ കേരളത്തിനാവശ്യമായുണ്ട്. നിലവിൽ സംസ്ഥാനത്ത് ഉള്ളത് മൂന്ന് മുതൽ നാല് ലക്ഷം ഡോസുകൾ മാത്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലിൽ വിജയ പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.  സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകും. എല്‍ ഡി എഫ് വീണ്ടും വരുമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു.

Previous ArticleNext Article