Kerala

കോളറ; സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

keralanews health department has issued a caution

തിരുവനന്തപുരം:കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒ മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ഇന്ന് വരെ ആറ് പേര്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്. മാവൂര്‍ ചെറൂപ്പയിലുളള തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാന്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇവരുപയോഗിക്കുന്ന വെള്ളവും പരിശോധനക്കയച്ചിട്ടുണ്ട്.

Previous ArticleNext Article