India, News

ശസ്ത്രക്രിയയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

keralanews health condition of former president pranab mukherjee who was admitted to the intensive care unit after surgery is critical
ന്യൂഡല്‍ഹി:തലച്ചോറിലേക്കുള്ള ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക്  വിധേയനായി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്ക് മുൻപ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുന്നു എന്നാണ് ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണെന്ന് സൈനിക ആശുപത്രി അറിയിച്ചെങ്കിലും കോവിഡ് ബാധിച്ചതാണ് ആശങ്ക ഉയര്‍ത്തുന്നത്.ശസ്ത്രക്രിയയ്ക്കു മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച വിവരം പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. താനുമായി കഴിഞ്ഞ ആഴ്ച സമ്പർക്കത്തിൽ ഏര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Previous ArticleNext Article