കണ്ണൂര്‍: പഴയങ്ങാടിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡല് കാര്യവാഹക് ചൂരക്കാട് ബിജു (34)ആണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ബിജു. ഇന്നോവ കാറിലെത്തിയ സംഘം ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ ബിജു രക്തം വാര്‍ന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.
Kerala
കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍
Previous Articleപാരമ്പര്യ വൈദ്യൻമാർക്കു ലൈസൻസ്, ക്ഷേമനിധി ബാധകമാക്കണം