നാഭ:പഞ്ചാബ് നാഭ ജയിലിൽ നിന്നും ഇന്നലെ രക്ഷപെട്ട ഖലിസ്ഥാൻ ഭീകരനെ പിടികൂടി.ഖലിസ്ഥാൻ ലിബറേഷൻ ഫോർസ് തലവൻ കൂടിയാണ് ഇയാൾ.ഡൽഹി പൊലീസാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച്ച നാഭ ജയിലിൽ പോലീസ് വേഷം ധരിച്ചെത്തിയ പത്തു ആയുധധാരികൾ എത്തി ഹർമിന്ദർ സിംഗ് മിന്റുവിനെയും വേറെ നാല് ഭീകരരെയും രക്ഷപ്പെടുത്തുകയായിരുന്നു.
പത്തു തീവ്രവാദ കേസുകളിലെ പ്രതിയാണ് ഹർമിന്ദർ സിംഗ് മിന്റു.2014 നവംബറിൽ ഡൽഹി എയർപോർട്ടിൽ വെച്ചായിരുന്നു ഇയാളെ പിടികൂടിയിരുന്നത്.
രക്ഷപെട്ട മറ്റു ഭീകരരെ ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.