Kerala, News

കൈത്തറി യൂണിഫോം വിതരണ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും

keralanews handloom uniform supply project will also be implemented in aided schools

കണ്ണൂർ:സർക്കാർ സ്കൂളുകളിൽ നടപ്പാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം വിതരണ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്‌ദീൻ.അടുത്ത വർഷം ഏഴാം ക്ലാസ് വരെ പദ്ധതി നടപ്പിലാക്കും.എയ്ഡഡ് സ്കൂളുകളിൽ കൂടി പദ്ധതി നടപ്പിലാക്കാൻ 50 ലക്ഷം മീറ്റർ കൈത്തറി തുണി ആവശ്യമായി വരും.ഈ വർഷം ഇത്രയും തുണി നെയ്തു കിട്ടുകയാണെങ്കിൽ അടുത്ത അധ്യയന വർഷത്തിൽ തന്നെ പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ കൈത്തറി ശില്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതു തലമുറയെ കൈത്തറിയിലേക്ക് ആകർഷിച്ചാൽ മാത്രമേ ഈ മേഖലയ്ക്ക് നിലനിൽപ്പുണ്ടാകൂ.സ്വകാര്യ വസ്ത്ര ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള ശേഷി കൈത്തറി ഉത്പന്നങ്ങൾക്ക് ഉണ്ടാക്കിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.കൈത്തറി ഉൽപ്പന്നങ്ങളെ ഓൺലൈൻ വിപണിയിലെത്തിക്കാൻ കണ്ണൂർ കളക്ടർ മിർ മുഹമ്മദലി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.കാൻലൂം(cannloom) എന്ന ബ്രാൻഡ് നെയിമിലാണ് കണ്ണൂർ ജില്ലയിലെ പതിനഞ്ചു കൈത്തറി സൊസൈറ്റികൾ തങ്ങളുടെ 400 ലേറെ കൈത്തറി ഉൽപ്പനങ്ങൾ ഇ കോമേഴ്‌സ് സ്ഥാപനമായ ആമസോണിൽ വിൽപ്പനയ്ക്കായി വെച്ചിരിക്കുന്നത്. www.amazon.in/handloom എന്ന വെബ്സൈറ്റിൽ ഇവ ലഭിക്കും.

Previous ArticleNext Article