Kerala, News

കോഴിക്കോട് കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എച്ച്‌വണ്‍- എന്‍വണ്‍ സ്ഥിതീകരിച്ചു;10 ദിവസത്തോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം

keralanews h1 n1 confirmed in kozhikkode karassery panchayath decision to conduct preventive measures for 10 days

കോഴിക്കോട്: കാരശ്ശേരി ഗ്രാമപഞ്ചായത്തില്‍ എച്ച്‌വണ്‍- എന്‍വണ്‍ സ്ഥിതീകരിച്ചു സാഹചര്യത്തിൽ 10 ദിവസത്തോളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം.ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികള്‍ ഒഴിവാക്കാനും വിവാഹം, മതപരമായ ചടങ്ങുകള്‍ അടക്കമുള്ളവയില്‍ പനി ബാധിതര്‍ പങ്കെടുക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശം ന കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്തിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. നാളെ മുതല്‍ പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ മുഴുവന്‍ വീടുകളിലും കയറി വിവരങ്ങള്‍ ശേഖരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിക്കും. പനിയുള്ളവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ എന്നിവരെ പ്രത്യേകം നിരീക്ഷിക്കും.ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്യാമ്പ് ചെയ്യുന്ന ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഇവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യും.പത്ത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ ആസൂത്രണം ചെയ്തത്.ഇതുപ്രകാരം തുടര്‍ച്ചയായി വീടുകളില്‍ കയറി വിവരശേഖരണം നടത്തും. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം തവണ കയറും.നിലവില്‍ പനി ബാധിച്ചവരെ മുക്കം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രത്യേകം സജീകരിച്ച പ്രത്യേക കോള്‍ സെന്ററില്‍ നിന്നും നിരന്തരം ടെലിഫോണില്‍ വിളിച്ച്‌ രോഗസ്ഥിതി നിരീക്ഷിക്കുന്നുണ്ട്.

Previous ArticleNext Article