India

ജി.എസ്.ടി ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

keralanews gst will be in force from midnight today

ന്യൂഡൽഹി:ദേശീയ തലത്തിൽ ഒറ്റ നികുതി എന്ന ആശയവുമായി ചരക്കു സേവന നികുതി(ജി.എസ്.ടി)ഇന്ന് നിലവിൽ വരും.ഇന്ന് അർധരാത്രി മുതലാണ് ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നത്.കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന പരോക്ഷ നികുതികൾ എടുത്തു കളഞ്ഞു കൊണ്ടാണ് പുതിയ നികുതി വ്യവസ്ഥ നിലവിൽ വരുന്നത്.പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ സാനിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി.എസ്.ടി വിളംബരം ചെയ്യും. പാർട്ടിനേതാക്കൾ,മുഖ്യ മന്ത്രിമാർ, രാജ്യസഭാ,ലോക്സഭാ എം.പി മാർ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.കൂടാതെ രത്തൻ ടാറ്റ മുതൽ അമിതാഭ് ബച്ചൻ വരെ വിധ മേഖലകളിലെ പ്രമുഖർക്കും ക്ഷണമുണ്ട്.ഒരു മണിക്കൂർ നീളുന്ന യോഗം രാത്രി 10.45 ന് ആരംഭിക്കും.ജമ്മു കാശ്മീർ ഒഴികെയുള്ള രാജ്യങ്ങളിലാണ് ജി.എസ്.ടി നിലവിൽ വരുന്നത്.ജി.എസ്.ടി നിലവിൽ വരുന്നതോടെ എക്‌സൈസ്, വാറ്റ്, ഒക്ട്രോയ്,സേവന,വില്പന,പ്രവേശന നികുതികളെല്ലാം ഇല്ലാതാവും.നികുതി ഘടനയിലെ മാറ്റം വിലക്കയറ്റമുണ്ടാക്കുമോ അതോ സാധനങ്ങൾക്ക് വിലകുറയുന്നതിലൂടെ ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുമോ എന്നൊന്നും കൃത്യമായി വിലയിരുത്താനായിട്ടില്ല.ഉപഭോക്തൃ സംസ്ഥാനമായതിനാൽ ജി.എസ്.ടി കേരളത്തിനും നേട്ടം കൊണ്ടുവരുമെന്നാണ് കണക്കുകൂട്ടൽ.

Previous ArticleNext Article