Business, Finance, Kerala

GST പഠന ക്ലാസ്സ് സംഘടിപ്പിച്ചു.

Screenshot_2017-06-29-15-53-59-058

കാസറഗോഡ്: ആൾ കേരള ഇൻകം ടാക്സ് ആന്റ് സെയിൽസ് ടാക്സ്  പ്രാക്ടീഷനേഴ്സ് അസോസിയേഷൻ കാസറഗോഡ് താലൂക്ക് കമ്മറ്റിയുടെ   ആഭിമുഖ്യത്തിൽ GST യെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.ഇന്ന് ഉച്ചക്ക് 2:30 ന് കാസറഗോഡ്‌ വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി പ്രഭാകരൻ IAC വാണിജ്യ നികുതി വകുപ്പ്, കാസറഗോഡ്  ഉദ്ഘാടനം ചെയതു.

മാസ്റ്റർ ട്രെയിനർ ആയ മധു കരമ്പിൽ ആണ് പഠന ക്ലാസ്സ് നയിച്ചത്. വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും GST യെ കുറിച്ച് ഉണ്ടായിരുന്ന ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ സെമിനാർ പ്രയോജനപ്പെട്ടു.

വാണിജ്യ വകുപ്പ് ഇൻസ്പെക്ടർ രത്നാകരൻ, രമേഷ് കോളികര I0, സീനിയർ ടാക്സ് പ്രാക്ടീഷണർ നാരായണ ഭട്ട് എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹരീഷ് കുമാർ കെ എം സ്വാഗത പ്രസംഗവും സുനിൽ കുമാർ ടി ഡി നന്ദി പ്രകാശനവും നടത്തി.

 

Previous ArticleNext Article