തിരുവനന്തപുരം:നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി അടുത്ത കാലവര്‍ഷത്തിനു മുൻപ് സംസ്ഥാനത്ത് പ്രളയ ബാധിത മേഖലകളില്‍ 16,000 വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും.പ്രളയത്തെ അതിജീവിക്കാനാവും വിധത്തിലുള്ള വീടുകളായിരിക്കും നിർമിക്കുക.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട, സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. സ്വന്തമായി വീട് പണിയാന്‍ പണമില്ലാത്തവര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുകയും സ്‌പോണ്‍സര്‍ വഴി സഹായം ലഭ്യമാക്കി നല്‍കാനുമാണ് സര്‍ക്കാര്‍ പദ്ധതി. നാല് ലക്ഷം രൂപയാണ് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ നല്‍കുക. ഇതുപയോഗിച്ച് 400 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മ്മിക്കാം. അതിനായി വിദഗ്ദരുടെ സഹായവും വിവിധ ഏജന്‍സികളുടെ സഹായവും ഏര്‍പ്പെടുത്തി നല്‍കും.400 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ സ്വയം പണിയേണ്ടിവരും.ഇവർക്ക് നാല് ലക്ഷം രൂപയും വിദഗ്ദരുടെ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും.വീടുകൾ നഷ്ട്ടമായവരെ വിളിച്ചുവരുത്തി വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും ഏതുതരത്തിലുള്ള പദ്ധതിയാണ് ഓരോരുത്തർക്കും വേണ്ടതെന്ന് തീരുമാനിക്കുക.കോഴിക്കോട് ജില്ലയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ വീളിച്ചു ചേര്‍ത്ത ശില്‍പ്പശാലയില്‍വെച്ചാണ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞത്.