Kerala, News

കെഎസ്ആർടിസി പണിമുടക്ക് നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ;ഡയസനോണ്‍ പ്രഖ്യാപിച്ചു

keralanews govt ready to face ksrtc strike dies non announced

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രിമുതല്‍ നടക്കുന്ന കെഎസ്‌ആര്‍ടിസി പണിമുടക്കിനെ നേരിടാനൊരുങ്ങി സംസ്ഥാന സർക്കാർ.പണിമുടക്കിനെ നേരിടാന്‍ ഡയസനോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. എംപ്ലോയീസ് അസോസിയേഷനും ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫ് 48 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കെഎസ്‌ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണെന്നും 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പള പരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നുമാണ് അംഗീകൃത ട്രേഡ് യൂണിയനുകള്‍ പറയുന്നത്. ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പറഞ്ഞു.അതേ സമയം തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. തൊഴിലാളികൾ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനവാണ്. അതിനാൽ തൊഴിലാളികളുടെ ആവശ്യം പരിശോധിക്കാൻ സമയം വേണമെന്നും മന്ത്രി പറഞ്ഞു.

Previous ArticleNext Article