Kerala, News

ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി

keralanews govt declared sabarimala sannidhanan and roads as tight security zones

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനവും കാനനപാതകളും അതിസുരക്ഷാ മേഖലയാക്കി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി. പമ്ബയും സന്നിധാനവും ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ വരുന്നത്.ഇലവുങ്കല്‍, ചാലക്കയം, പമ്ബ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്ററാണ് പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്നത്. ഇതാദ്യമായാണ് ഇങ്ങനെയുള്ളൊരു പ്രഖ്യാപനം വരുന്നത്.നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും ഈ ക്രമീകരണം ഉണ്ടായിരിക്കുക. ഈ പ്രദേശം എപ്പോഴും പൊലീസിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കും.

Previous ArticleNext Article