തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരെ പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.കരാറടിസ്ഥാനത്തിലാണ് 200 പേരെ നിയമിക്കുക. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.ജൂലൈ 13ന് പൊന്നാനിയിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് നിയമത്തില്‍ ഭേദഗതി വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള കാലപരിധി 2008 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കുന്നതിനാലാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്. സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ചെയര്മാന്മാരുടെയും വൈസ് ചെയര്മാന്മാരുടെയും ഓണറേറിയും പുതുക്കി നിശ്ചയിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡുമായി ലയിപ്പിച്ച കേരള കൊത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്ബളപരിഷ്കരണം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.