Kerala, News

തിരുവിതാംകൂർ ദേവസ്വം ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു

keralanews governor signed in the thirivithamkoor devaswam ordinance

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി രണ്ടു വർഷമായി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അംഗങ്ങളുടെ കാലാവധി മൂന്നു വർഷത്തിൽനിന്നു രണ്ടു വർഷമായി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിൽ ഗവർണർ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇതേത്തുടർന്ന് സർക്കാർ നിയമ സെക്രട്ടറി വഴി മറുപടി നൽകിയിരുന്നു.കെടുകാര്യസ്ഥത, ഫണ്ട് വിനയോഗത്തിലെ അപാകത, അനാസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് നിലവിലുള്ളവരെ മാറ്റിയതെന്നായിരുന്നു സർക്കാർ ഗവണറെ ധരിപ്പിച്ചത്. ശബരിമല തീർഥാടനത്തെ മാറ്റം ബാധിക്കുമോയെന്ന ഗവർണറുടെ ചോദ്യത്തിന്, ഒരുക്കങ്ങൾ പൂർത്തിയായെന്നും സർക്കാർ അറിയിച്ചിരുന്നു.കഴിഞ്ഞ സർക്കാർ നിയമിച്ച ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനെയും അംഗം അജയ് തറയിലിനെയും ഒഴിവാക്കാനായി ഇവർ അധികാരമേറ്റ് രണ്ടു വർഷം തികയുന്നതിനു തലേദിവസം പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് ദേവസ്വം ഓർഡിനൻസ് ഇറക്കിയത്. എന്നാൽ, ഈ വർഷത്തെ മണ്ഡല- മകരവിളക്ക് സീസണുകൾ ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രസിഡന്‍റിനെയും ദേവസ്വം ബോർഡ് അംഗത്തെയും പുറത്താക്കിക്കൊണ്ട് ഇറക്കിയ ഓർഡിനൻസിനെതിരേ പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്നു കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Previous ArticleNext Article