ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍റാവു ഇന്ന് നിര്‍ണായക തീരുമാനം എടുത്തേക്കും. എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവായി ശശികല നിയോഗിച്ച പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും കഴിഞ്ഞ ദിവസം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇ പളനിസാമിയെ ഗവര്‍ണര്‍ ക്ഷണിക്കുമെന്നതിനാണ് സാധ്യത കൂടുതൽ.
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് ശശികല. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 134 എം.എല്‍.എമാരാണ് എ.ഐ.എ.ഡി.എം.കെയ്ക്കുള്ളത്. ഇവരിൽ മിക്കവാറും ആളുകൾ ശശികലയുടെ പക്ഷത്താണ്.
പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടിക പളനിസ്വാമിയും പനീർശെൽവവും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവര്‍ണര്‍ക്കുമുന്നില്‍ ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി വിധിച്ച തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചതിനെത്തുടര്‍ന്നാണ് എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ജയിലിലായത്. ബുധനാഴ്ച വൈകീട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയില്‍ ശശികല കീഴടങ്ങി. തുടര്‍ന്ന് ഇവരെ അധികൃതര്‍ ജയിലിലടച്ചു.