Kerala, News

സംസ്ഥാനത്ത് പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍

keralanews government will provide rs 1000 assistance to those who do not get pensions in the state

തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹിക ക്ഷേമ, ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.14,78, 236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് സഹായം. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച്‌ ജോയിന്റ് രജിസ്ട്രാര്‍മാര്‍ തയ്യാറാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെന്‍ഡര്‍മാരുടേയും ഉത്സവ ബത്ത മൂവായിരം രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്നു.ഇതിന് പുറമേ, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Previous ArticleNext Article